വ്യതിയാനത്തെക്കുറിച്ചുള്ള യു.എൻ. ചട്ടക്കൂട് കൺവെൻഷന്റെ പ്രത്യേക അംഗീകാരവും കാരണം കാർബൺ വിപണികൾ (‘കാർബൺ ക്രെഡിറ്റുകളുടേയും’, ‘ബഹിർഗമന സർട്ടിഫിക്കറ്റുകളുടേയും’ വ്യാപാരം) ലോകമാകെ ശ്രദ്ധ നേടിയിട്ടുണ്ട്. ‘കാർബൺ വിപണികൾ’ എന്നത് പലതും ഉൾകൊള്ളുന്ന പദമായതുകൊണ്ട് ഇതിന് വ്യക്തത ആവശ്യമാണ്, പ്രത്യേകിച്ച് ഇന്ത്യയുടെ സാഹചര്യം കണക്കിലെടുക്കുമ്പോൾ. ഒരു ദശാബ്ദമോ അതിലധികമോ മുമ്പ്, ക്ലീൻ ഡെവലപ്‌മെന്റ് മെക്കാനിസത്തിന് കീഴിൽ നിയമാനുസൃതമാക്കിയ ‘കാർബൺ ഓഫ്‌സെറ്റ് അഥവാ കാർബൺ നഷ്ടപരിഹാര’ വ്യാപാരം നടത്തുന്ന ഓഹരി വിപണി പോലുള്ള വാണിഭകേന്ദ്രങ്ങളെയാണ് അവർ ഉദ്ദേശിച്ചിരുന്നത്. ഇവിടെ, ഹരിതഗൃഹ വാതക ബഹിർഗമനം ഒഴിവാക്കുന്ന വികസ്വര രാജ്യങ്ങളിലെ വ്യാവസായിക പദ്ധതികൾക്ക് ക്രെഡിറ്റുകൾ ലഭിക്കും. ബഹിർഗമനം സ്വയം വെട്ടിക്കുറയ്ക്കുന്നതിന് പകരം ക്രെഡിറ്റുകൾ വാങ്ങാൻ തയ്യാറാകുന്ന യൂറോപ്പിലെ കമ്പനികൾ, പരിശോധിച്ച ശേഷം ഇവ വാങ്ങും. അലൂമിനിയം അല്ലെങ്കിൽ സ്റ്റീൽ നിർമാണശാലകൾ പോലുള്ള വ്യാവസായിക മേഖലകളിലെ കമ്പനികൾക്ക് ബഹിർഗമനം സ്വയം കുറയ്ക്കുകയോ, അല്ലെങ്കിൽ ആവശ്യത്തിലധികം വെട്ടിക്കുറയ്ക്കുന്ന കമ്പനികളിൽ നിന്ന് സർക്കാർ സാക്ഷ്യപ്പെടുത്തിയ പെർമിറ്റുകൾ വാങ്ങുകയോ, സർക്കാർ ലേലം ചെയ്യുന്നത് വാങ്ങുകയോ ചെയ്യാവുന്ന ഇ.യു. എമിഷൻസ് ട്രേഡിങ്ങ് സിസ്റ്റംസും (ഇ.ടി.എസ്.) ഇതോടൊപ്പം നിലവിലുണ്ട്. ഇ.യു.- ഇ.ടി.എസ്. വിപണികളിൽ പെർമിറ്റുകളായി ഉപയോഗിക്കാമെന്നതിനാൽ കാർബൺ ക്രെഡിറ്റുകൾ മൂല്യമുള്ളതായി. അത്തരം പെർമിറ്റുകൾ ‘മലിനീകരിക്കാനുള്ള അവകാശം’ ആണ്. ഓഹരികൾക്ക് സമാനമായി ഒരു വിപണിയിൽ ക്രയവിക്രയം ചെയ്യാവുന്ന ഇവയുടെ മൂല്യത്തിൽ കമ്പനിയുടെ ലാഭസാധ്യത സന്തുലിതമാക്കാനും മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാനുമുള്ള ആവശ്യകതയെ ആശ്രയിച്ച് ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിക്കാം.
പുനരുപയോഗ ഊർജ സ്രോതസ്സുകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇത്തരം വിപണികളുടെ ലക്ഷ്യം. സമീപഭാവിയിൽ കാർബൺ ബഹിർഗമനം വർദ്ധിപ്പിക്കാനുള്ള അവകാശം നിലനിർത്തുന്നതോടൊപ്പം, 2030-ഓടെ അതിന്റെ വളർച്ചയുടെ ബഹിർഗമന തീവ്രത (ജി.ഡി.പി.യുടെ അനുപാതികമായ ബഹിർഗമനം) 45 ശതമാനം (2005-ലെ നിലവാരം) കുറയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഭാഗികമായി, പെർഫോം, അച്ചീവ് ആൻഡ് ട്രേഡ് (പാറ്റ്) പദ്ധതി വഴി, ഏകദേശം 1,000 വ്യവസായങ്ങൾ ഊർജ്ജ സംരക്ഷണ സർട്ടിഫിക്കറ്റുകൾ (ഇ.എസ്.സേർട്സ്) വാങ്ങുന്നതിലും വ്യാപാരം ചെയ്യുന്നതിലും ഏർപ്പെട്ടിട്ടുണ്ട്. 2015 മുതൽ, പാറ്റിന്റെ വിവിധ പദ്ധതികളിലൂടെ ഏകദേശം 3 - 5 ശതമാനം മലിനീകരണം കുറഞ്ഞതായി കാണുന്നുണ്ട്. 2005 മുതൽ ഏറ്റവും പഴക്കമുള്ള ബഹിർഗമന വ്യാപാര പദ്ധതി നടത്തുന്ന യൂറോപ്യൻ യൂണിയൻ, മുൻ വർഷങ്ങളെ അപേക്ഷിച്ച് 2005-2019 കാലയളവിൽ ബഹിർഗമനം 35 ശതമാനവും, 2009-ൽ 9 ശതമാനവും വെട്ടിക്കുറച്ചിരുന്നു. കാർബൺ വ്യാപാരം ഇന്ത്യൻ സാഹചര്യത്തിൽ ബഹിർഗമനം കാര്യമായ തോതിൽ കുറയ്‌ക്കാൻ സഹയിക്കുമോ എന്നത് പതിറ്റാണ്ടുകൾക്ക് ശേഷം മാത്രം ഉത്തരം കിട്ടുന്ന ചോദ്യമാണ്. എന്നിരുന്നാലും, ആഭ്യന്തര ധനസഹായം സമാഹരിക്കാനും ജൈവ ഇന്ധനത്തിൽ നിന്നുള്ള മാറ്റം ത്വരിതപ്പെടുത്താനും കഴിഞ്ഞാൽ അത് തന്നെ ഒരു വിജയമായിരിക്കും. ആ ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട്, വിപണിയിൽ പങ്കാളികളാകാൻ വ്യവസായങ്ങൾക്ക് മേൽ ശരിയായ അളവിൽ സമ്മർദ്ദം ചെലുത്താൻ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. എന്നാൽ ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുന്നതിനുള്ള തെളിയിക്കപ്പെട്ട വിപണി-ഇതര സംരംഭങ്ങളെ അവഗണിക്കയുമരുത്.
This editorial has been translated from English, which can be read here.
COMMents
SHARE